2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

         ശാന്തമ്മ ടീച്ചറാണ് പുതുതായ് ചാര്‌‍ജെടുത്ത ഹെഡ്മിസ്ട്രസ്.ഒരു പ്രമോഷന്‍ നിയമനമായിരുന്നു ശാന്തമ്മ ടീച്ചറുടെത്.സ്കൂളിനെ സ്വന്തം പോലെ കാണുന്നുവെന്ന് ആദ്യത്തെ യോഗത്തില്‍ തന്നെ ടീച്ചര്‍ പ്രഖ്യാപിച്ചത് ഹര്‍ഷാരവത്തോടെയാണ് ‍സ്ററാഫംഗങ്ങള്‍ സ്വീകരിച്ചത്.വര്‍ഷങ്ങളുടെ സര്‍വീസ് ബാക്കിയുള്ള ടീച്ചര്‍ കുറേ കാലമെന്‍കിലും ഈ സ്കൂളിന്റെതായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചു.