2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

സ്ത്രീ

മെമ്പര്‍ ശോഭ പ്രസംഗിച്ചു
മൈക്കിനു മുന്നില്‍ പതറാതെ
കേട്ടു നിന്ന ജനം ചൊല്ലി
പഠിപ്പിച്ചതാണ് ഭര്‍ത്താവ്
         ചരിത്രക്ലാസ്സില്‍ സന്ധ്യട്ടീച്ചര്‍
         ലാപ്ടോപുമായ്  ചെന്നപ്പോള്‍
         ചൊല്ലി സഹപ്രവര്‍ത്തകര്‍
         പ്രോഗ്രാം ചെയ്തത് ഭര്‍ത്താവ്
മുച്ചക്രവണ്ടി റോഡിലിറക്കി
കുഴിയില്‍ വീഴാതെ ബാലന്‍സില്‍
ലക്ഷ്യം കണ്ട യാത്രികനും ചൊല്ലി
പിന്നില്‍ ആണൊരുത്തന്‍
         കഴുത്തില്‍ തൂക്കിയ ക്യാമറ
         മിന്നിച്ചു മുന്നേറവേ
         കാണികള്‍ ചൊല്ലി നിസ്സംഗം
         കണവന്‍ സന്‍മനസ്സുളളവന്‍

3 അഭിപ്രായങ്ങൾ:

  1. മെമ്പര്‍ ശോഭ പതറാതെ
    മൈക്കിനു മുന്നില്‍ ശോഭിച്ചു

    മറുപടിഇല്ലാതാക്കൂ
  2. കവിത വായിച്ചു, കൊള്ളാം

    എങ്കിലും ഒറ്റയാനാവുന്നത്‌ നന്നല്ല. തിരിച്ചും ആവാമല്ലോ. അതുകൊണ്ട്. ഒരുമിച്ചു നില്‍ക്കാം. ഒരുമയായി നില്‍ക്കാം. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. അര്‍ഹിക്കുന്ന പരിഗണന നഷ്ടമായ പോലൊരു ഫീല്‍ തനിക്കു ഉള്ളത് പോലെ.

    മറുപടിഇല്ലാതാക്കൂ